പുസ്‌തക പ്രകാശനം
Saturday 28 June 2025 2:57 AM IST
തിരുവനന്തപുരം: വിരാലി വേലായുധൻ രചിച്ച അയ്യാ വൈകുണ്ഠനാഥൻ അരുൾ നൂൽ എന്ന പുസ്തകം കേരള നാടാർ മഹാജന സംഘം സംസ്ഥാന പ്രസിഡന്റ് ഡോ.ജെ.ലോറൻസ് അഡ്വ.കെ.എം.പ്രഭകുമാറിനു നൽകി പ്രകാശനം ചെയ്‌തു. വഴുതക്കാട്ടുള്ള കെ.എൻ.എം.എസ് ഹെഡ് ഓഫീസിൽ നടന്ന പരിപാടിയിൽ കെ.എൻ.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി എം.എച്ച്.ജയരാജൻ,വർക്കിംഗ് പ്രസിഡന്റ് ഡോ.പാളയം അശോക്,കരിച്ചൽ ജയകുമാർ,ഡോ.എ.സി.രാജൻ,ഡോ.സ്റ്റീഫൻ ദേവനേശൻ,എൽ.ജ്ഞാനദാസ്,വിനോദ്, ജെ.ജയരാജൻ,വേലായുധൻ തുടങ്ങിയവർ സംസാരിച്ചു.