മാർച്ചും ധർണയും

Saturday 28 June 2025 1:58 AM IST

വിഴിഞ്ഞം: വിവിധ ആവശ്യങ്ങളുന്നയിച്ച് മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ കമ്മിറ്റി ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ പൂന്തുറ ജെയ്സൺ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന വർക്കിംഗ് പ്രസിഡന്റ്‌ അഡോൾഫ്.ജി.മൊറൈസ്,പൊഴിയൂർ ജോൺസൻ, കരുംകുളം ജയകുമാർ,സേവിയർ ലോപ്പസ്,നേതാക്കളായ പനത്തുറ പുരുഷോത്തമൻ,ഹെൻറി വിൻസെന്റ്,എസ്‌.ഡെന്നിസ്,ബി.സി.മുത്തപ്പൻ,ജോർജ് വെട്ടുകാട്,ജ്യോതി ആൻട്രു,കെന്നഡി ലൂയിസ്,വിഴിഞ്ഞം അൻസാരി,എ.സ്റ്റീഫൻ,പി.ഫ്രാൻസിസ്,വെട്ടൂർ ഷാലിബ്‌,വില്യം ലാൻസി തുടങ്ങിയവർ സംസാരിച്ചു.