വ്യാജമദ്യം വിൽപ്പന നടത്തിയആൾ പിടിയിൽ

Saturday 28 June 2025 2:16 AM IST

തൊടുപുഴ: മുതലക്കോടം പഴുക്കാക്കുളം കേന്ദ്രീകരിച്ച് വ്യാജമദ്യ വിൽപ്പന നടത്തിയയാൾ പിടിയിൽ. പഴുക്കാക്കുളം ആക്കപ്പടിക്കൽ ബെന്നി ജോർജിനെയാണ് തൊടുപുഴ എക്‌സൈസ് അറസ്റ്റ്‌ചെയ്തത്. ഇയാളിൽ നിന്ന് 10.5 ലിറ്റർ വ്യാജമദ്യം പിടിച്ചെടുത്തു. വ്യാഴാഴ്ച കാഞ്ഞിരംപാറ ജംഗ്ഷനിൽനിന്നാണ് ഇയാൾ പിടിയിലാകുന്നത്. മദ്യം സൂക്ഷിക്കാൻ ഉപയോഗിച്ച സ്കൂട്ടറും വിൽപന നടത്തിക്കിട്ടിയ 500 രൂപയും കസ്റ്റഡിയിലെടുത്തു. എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) ലിജോ ഉമ്മന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്ക്ടർ (ഗ്രേഡ്)മാരായ ടി.കെ കുഞ്ഞുമുഹമ്മദ്, കെ.കെ മജീദ്, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്)മാരായ വി.എസ് അനീഷ്‌കുമാർ, ജോർജ് ടി പോൾ, സി.എം പ്രതീഷ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ ജോർജ് പി ജോൺസ്, എം.വി ഡെന്നി, അബിൻ ഷാജി, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ എസ്.വിദ്യാലക്ഷ്മി എന്നിവരാണ് പരിശോധന നടത്തിയത്.