സെക്രട്ടേറിയറ്റിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പ്രതികൾ പിടിയിൽ

Saturday 28 June 2025 12:13 AM IST

തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്ന് 25 ലക്ഷത്തോളം രൂപ തട്ടിയ കേസിൽ ഒന്നാം പ്രതി പിടിയിൽ. വലിയവിള ചെറിയകൊണ്ണി സ്വദേശി അനിൽ ബാബുവിനെയാണ് ഫോർട്ട് പൊലീസ് പിടികൂടിയത്. സെക്രട്ടേറിയറ്റിലെ അണ്ടർ സെക്രട്ടറിയാണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ്. കൂട്ടുപ്രതിയായ പേരൂർക്കട മുക്കോല സ്വദേശി കൃഷ്ണനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

പ്രതികൾ പണം തട്ടിയെന്ന പരാതികളുടെ അടിസ്ഥാനത്തിൽ ഫോർട്ട് സബ് ഡിവിഷൻ അസിസ്റ്റന്റ് കമ്മിഷണർ ഷിബുവിന്റെ നിർദ്ദേശപ്രകാരം ഫോർട്ട് എസ്.എച്ച്.ഒ ശിവകുമാറിന്റെ നേതൃത്വത്തിൽ സ്പെഷ്യൽ ടീം രൂപീകരിച്ചായിരുന്നു അന്വേഷണം.

ഫോർട്ട് എസ്.എച്ച്.ഒ ശിവകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ വിനോദ്,എസ്.ഐ ശ്രീകുമാർ,എസ്.ഐ സുരേഷ്,എസ്.സി.പി.ഒ ശ്രീജിത്ത് എന്നിരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തു.