ആഡംബര വസതിയുടെ മാസ വാടക 6.5 ലക്ഷം രൂപ, തെന്നിന്ത്യൻ താരത്തിന് ലഭിക്കുന്നത് 1.60 കോടി
മുംബയിലെ ആഡബംര അപ്പാർട്ട്മെന്റ് നടൻ ആർ. മാധവൻ ലീസിന് നൽകിയിരിക്കുന്നത് 1. 60 കോടി രൂപയ്ക്ക്. മാധവന്റെയും ഭാര്യ സരിതയുടെയും പേരിലുള്ള അപ്പാർട്ട്മെന്റാണ് വാടകയ്ക്ക് നൽകിയത്. മാസവാടക 6.5 ലക്ഷം വരും. മുംബയിലെ ബാന്ദ്രാ കുർള കോംപ്ലക്സിലാണ് 17.5 കോടി രൂപ മൂല്യമുള്ള അപ്പാർട്ട്മെന്റ് സ്ഥിതി ചെയ്യുന്നത്. ബ്രിട്ടീഷ് മൾട്ടിനാഷണൽ ഓയിൽ ആൻഡ് ഗ്യാസ് കമ്പനിയായ ബി.പി എക്ല്പ്ലോറേഷൻ ലിമിറ്റഡ് ആണ അപ്പാർട്ട്മെന്റ് ലീസിന് എടുത്തിരിക്കുന്നത്.
പ്രീമിയം റസിഡൻഷ്യൽ ടവറായ സിഗ്നിയ പേളിൽ സ്ഥിതിചെയ്യുന്ന അപ്പാർട്ട്‌മെന്റിന് 4,182 സ്‌ക്വയർഫീറ്റാണ് ഉള്ളത്. രണ്ടുവർഷത്തേക്ക് 1.60 കോടിരൂപയാണ് വാടക. സെക്യൂരിറ്റി ഡെപ്പോസിറ്റായി 39 ലക്ഷംരൂപയാണ് നൽകിയത്.ജൂൺ 11ന് രജിസ്റ്റർചെയ്ത എഗ്രിമെന്റിൽ 47,000 രൂപ സ്റ്റാമ്പ് ഡ്യൂട്ടിയായി രേഖപ്പെടുത്തിയിട്ടുണ്ട്. 1000 രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്. ആദ്യവർഷം മാസവാടക 6.5 ലക്ഷംരൂപയും രണ്ടാമത്തെ വർഷം ഇത് അഞ്ച് ശതമാനം വർധിച്ച് 6.83 ലക്ഷമാകുമെന്നും രേഖകളിൽ പറയുന്നു.