അഞ്ച് രാഷ്ട്രങ്ങൾ സന്ദർശിക്കാൻ മോദി
Saturday 28 June 2025 12:31 AM IST
ന്യൂഡൽഹി: ബ്രസീലിലെ ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനുൾപ്പെടെ എട്ടുദിവസത്തെ വിദേശ സന്ദർശനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജൂലായ് രണ്ട് മുതൽ ഒമ്പതു വരെ അഞ്ച് രാഷ്ട്രങ്ങൾ സന്ദർശിക്കും. ഘാന, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, അർജന്റീന, ബ്രസീൽ, നമീബിയ രാജ്യങ്ങളിലേക്കാണ് യാത്ര. ജൂലായ് രണ്ടിന് ഘാനയിലെത്തും. മോദി ആദ്യമായാണ് ഘാന സന്ദർശിക്കുന്നത്. 3, 4 തീയതികളിൽ ട്രിനിഡാഡ് ആൻഡ് ടൊബാഗോയ് സന്ദർശിച്ച ശേഷം അർജന്റീനയിലേക്ക് പോകും. അഞ്ച് മുതൽ എട്ടുവരെ ബ്രസീലിലെ ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കും. ബ്രസീലിയൻ പ്രസിഡന്റ് ലുലയുമായും ലോകനേതാക്കളുമായും കൂടിക്കാഴ്ച നടത്തും. ജൂലായ് 9ന് നമീബിയയിൽ സന്ദർശനം നടത്തിയ ശേഷം രാജ്യത്തേക്ക് മടങ്ങും.