ഡോറിൽ തൂങ്ങി യാത്ര ചെയ്തത് ഒരു കി.മീ, സിനിമാ സ്റ്റൈലിൽ പ്രതിയെ പിന്തുടർന്ന് പൊലീസ്

Saturday 28 June 2025 12:51 AM IST

ചെന്നൈ: തമിഴ്നാട്ടിലെ തിരുവള്ളൂരിൽ പ്രതിയെ പിടികൂടാനായി സബ് ഇൻസ്പെക്ടർ ചെയ്തത് സാഹസിക യാത്ര.

കൊലക്കേസ് പ്രതിയായ അഴക് രാജയെ പിടികൂടാൻ ആയാളുടെ കാറിന്റെ ഡോറിൽ തൂങ്ങി യാത്ര ചെയ്തത് ഒരു കിലോമീറ്ററോളം. തിരുവള്ളൂരിൽ

ഒളിവിൽ കഴിയുകയായിരുന്നു അഴക് രാജ. രഹസ്യ വിവരത്തെത്തുടർന്ന് ഇയാളുള്ള സ്ഥലത്തെത്തി പൊലീസ് വളഞ്ഞു. കാറിൽ രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പിടിക്കാൻ ഇൻസ്പെക്ടർ കാറിന്റെ ഡോറിൽ ചാടിപ്പിടിക്കുകയായിരുന്നു. ഒരു കിലോമീറ്ററോളം ദൂരം കാർ പോയി. വാഹനത്തിന്റെ വേഗത കുറഞ്ഞ സമയം പൊലീസുകാരൻ ചാടിരക്ഷപ്പെടുകയായിരുന്നു. ഒരു യാത്രക്കാരൻ പകർത്തിയ ദൃശ്യം സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാണ്. മയിലൈ ശിവകുമാർ എന്ന വ്യക്തിയുടെ കൊലപാതകക്കേസ് ഉൾപ്പെടെ നിരവധി കുറ്റകൃത്യങ്ങളിൽ പ്രതിയാണ് അഴക് രാജ.