'ലക്ഷ്യം നേടുന്നത് ലഹരിയാക്കണം'
Saturday 28 June 2025 12:10 AM IST
തൃശൂർ: ജീവിതത്തിന്റെ ലക്ഷ്യം നേടിയെടുക്കേണ്ടതാണ് നമ്മുടെ ലഹരിയാകേണ്ടതെന്ന് ബിഷപ് മാർ ഔഗിൻ കുര്യാക്കോസ്. ലഹരി വിരുദ്ധദിനാചരണത്തിന്റെ ഭാഗമായി പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ യുവജന പ്രസ്ഥാനങ്ങളായ യൂത്ത്‌സ് അസോസിയേഷനും വിമൺസ് യൂത്ത്‌സ് അസോസിയേഷനും നേതൃത്വം നൽകിയ മെഴുകുതിരി പ്രദക്ഷിണത്തിന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മെൻസ് അസോസിയേഷൻ പ്രസിഡന്റ് റവ. സിന്റോ ജോസ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വികാരി ജനറാൾ റവ. ജോസ് വേങ്ങാശ്ശേരി, കേന്ദ്ര ട്രസ്റ്റി ബോർഡ് ചെയർമാൻ അബി ജെ.പൊൻമണിശ്ശേരി, വിമൺ യൂത്ത്‌സ് അസോ. ജനറൽ സെക്രട്ടറി നീതു ലിന്റോ, യൂത്ത്‌സ് അസോ. ജനറൽ സെക്രട്ടറി നീതിൻ സണ്ണി എന്നിവർ പ്രസംഗിച്ചു.