സ്വീകരണവും ആദരവും
Saturday 28 June 2025 12:11 AM IST
തൃശൂർ: ലയൺസ് കേരള മൾട്ടിപ്പിൾ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ജയിംസ് വളപ്പിലയ്ക്ക് പൗരാവലിയുടെ സ്വീകരണവും ആതുര സേവനരംഗത്തെ മികച്ച പ്രവർത്തനം കാഴ്ച്ചവച്ച അഞ്ച് വനിതകളെ ആദരിക്കലും നാളെ നടക്കും. രാവിലെ 10ന് ടൗൺഹാളിൽ മന്ത്രി ഡോ. ആർ.ബിന്ദു ഉദ്ഘാടനം ചെയ്യും. പി.ബാലചന്ദ്രൻ എം.എൽ.എ, മേയർ എം.കെ.വർഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ്, വി.പി.നന്ദകുമാർ, ടി.എസ്.പട്ടാഭിരാമൻ, ജോസ് ആലുക്കാസ്, അഡ്വ. കെ.ജി.അനിൽ കുമാർ എന്നിവർ പങ്കെടുക്കും. സിസ്റ്റർ ലെറ്റിസിയ, എം.പി.പാർവ്വതി, ലീന പീറ്റർ, അംബിക സോമ സുന്ദരൻ, പ്രീതി സതീഷ് എന്നിവരെ ആദരിക്കും. വാർത്താസമ്മേളനത്തിൽ നിർമ്മല മുരളീധരൻ, എൻ.ഐ.വർഗീസ്, ജോജു മഞ്ഞില, ജോസൻ, സോജൻ ജോൺ എന്നിവർ പങ്കെടുത്തു.