സംസ്ഥാന ഏകദിന ശില്പശാല

Saturday 28 June 2025 12:17 AM IST

തൃശൂർ: സംസ്ഥാന മോട്ടോർ തൊഴിലാളി ഫെഡറേഷൻ ഐ.എൻ.ടി.യു.സി സംസ്ഥാന ഏകദിന ശില്പശാല ജില്ലാ പ്രസിഡന്റ് സുന്ദരൻ കുന്നത്തുള്ളി ഉദ്ഘാടനം ചെയ്തു. ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചും ജില്ലാതല ഉപദേശക സമിതികളുടെ പ്രവർത്തനം മരവിപ്പിച്ചും മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിനെ തകർക്കാനുള്ള സർക്കാർ നീക്കം ചെറുക്കുമെന്ന് അദ്ദേഹം പറഞ്ഞു. നാലായിരം കോടി രൂപ ആസ്തിയുള്ള ക്ഷേമബോർഡിന്റെ പണം സർക്കാരിന്റെ മറ്റു അക്കൗണ്ടുകളിലേക്ക് മാറ്റാനുള്ള ഗൂഢനീക്കമാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം ഉന്നയിച്ചു. മോട്ടോർ തൊഴിലാളി ഫെഡറഷൻ ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ജ്യോതിഷ് മലയാലപ്പുഴ അദ്ധ്യക്ഷനായി. വി.പി.ഫിറോസ്, എ.പി.ജോൺ, ഉമ്മർ കൊണ്ടാട്ടിൽ, എ.ടി.ജോസ്, വി.എ.ഷംസുദ്ദീൻ, കെ.ഷാജി, കെ.പി.ജോഷി, പുത്തൻപള്ളി നിസാർ, യു.അശോക് കുമാർ, എ.പി.നാരായണൻ, എ.ടി.ജോസ്, വി.എ.ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു.