വാരാണസി ജയിലിലെ മരണങ്ങളിൽ സ്വമേധയാ കേസെടുത്തു
Saturday 28 June 2025 12:35 AM IST
ന്യൂഡൽഹി : വാരാണസിയിലെ ജയിലുകളിൽ രണ്ടു ദിവസത്തിനിടെ മൂന്നു മരണങ്ങളുണ്ടായതിൽ ദേശീയ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. ജയിൽ ഡി.ജി.പിക്കും, വാരാണസി പൊലീസ് കമ്മിഷണർക്കും നോട്ടീസ് അയച്ചു. ജൂൺ 15, 16 തീയതികളിലായിരുന്നു മരണങ്ങൾ. ജില്ലാ ജയിലിലെ രണ്ടുപേർ അസുഖം ബാധിച്ചും, സെൻട്രൽ ജയിലിലെ അന്തേവാസി ഹൃദയാഘാതം കാരണം മരിച്ചെന്നുമാണ് റിപ്പോർട്ടുകൾ. മൂവരുടെയും പോസ്റ്റ്മോർട്ടം റിപ്പോർട്ട് അടക്കം രണ്ടാഴ്ചയ്‌ക്കകം ഉദ്യോഗസ്ഥർ ഹാജരാക്കണം.