ബംഗ്ളാദേശിൽ ക്ഷേത്രങ്ങൾ തകർത്തു: അപലപിച്ച് പാർല. സമിതി
Saturday 28 June 2025 7:24 AM IST
ന്യൂഡൽഹി: ബംഗ്ളാദേശ് തലസ്ഥാനമായ ധാക്കയിൽ കൈയേറ്റം ആരോപിച്ച് ദുർഗാ ദേവി ക്ഷേത്രം പൊളിച്ച സംഭവം വിദേശകാര്യ വിഷയങ്ങൾക്കായുള്ള പാർലമെന്ററി സമിതി അപലപിച്ചു. ശശി തരൂർ എം.പി അദ്ധ്യക്ഷനായ സമിതി 'ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിന്റെ ഭാവി" എന്ന വിഷയത്തിൽ ചർച്ച നടത്തി.
റെയിൽവേ ഭൂമിയിൽ കൈയേറ്റം ആരോപിച്ചാണ് ധാക്കയിലെ ഖിൽഖേത്തിലെ ദുർഗാ ക്ഷേത്രം പൊളിച്ചുമാറ്റിയതെന്ന് വിദേശകാര്യ ഉദ്യോഗസ്ഥർ സമിതിയെ ധരിപ്പിച്ചു. വിഗ്രഹം അടക്കം മറ്റൊരിടത്തേക്ക് മാറ്റാൻ സമയം നൽകാതെയാണ് പൊളിച്ചത്.ബംഗ്ലാദേശിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് ആശങ്കാജനകമാണെന്ന് സമിതി വിലയിരുത്തി.