ഇന്ത്യയുമായി വമ്പൻ വ്യാപാര കരാറിൽ ഒപ്പിടും: ട്രംപ്

Saturday 28 June 2025 7:24 AM IST

വാഷിംഗ്ടൺ: ഇന്ത്യയുമായി വമ്പൻ വ്യാപാര കരാറിൽ ഒപ്പിടുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇരുരാജ്യങ്ങളും തമ്മിൽ വ്യാപാര ചർച്ചകൾ തുടരുന്നതിനിടെയാണ് പ്രതികരണം. ചൈനയുമായി വ്യാപാര കരാറിൽ ഒപ്പിട്ടെന്നും ട്രംപ് പറഞ്ഞു. ചൈനയിൽ നിന്ന് യു.എസിലേക്കുള്ള അപൂർവ്വ ധാതു ഇറക്കുമതി കേന്ദ്രീകരിച്ചാണ് കരാർ. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇറക്കുമതികൾക്ക് പരസ്‌പരം ചുമത്തിയ പകരച്ചുങ്കം കുറയ്ക്കാൻ ചൈനയും യു.എസും നേരത്തെ ധാരണയിലെത്തിയിരുന്നു.