ഓപ്പറേഷൻ സിന്ദൂറിൽ വഹിച്ചത് നിർണായക സ്ഥാനം, റോയുടെ പുതിയ തലവനായി പരാഗ് ജെയ്‌ൻ

Saturday 28 June 2025 3:41 PM IST

ന്യൂഡൽഹി: റിസർച്ച് ആൻഡ് അനാലിസിസ് വിംഗിന്റെ (റോ) അടുത്ത തലവനായി 1989 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനായ പരാഗ് ജെയിനിനെ നിയമിച്ചു. രണ്ട് വർഷത്തേക്കാണ് നിയമനം. റോയുടെ നിലവിലെ മേധാവിയായ രവി സിൻഹ ഈ മാസം 30ന് കാലാവധി പൂർത്തിയാക്കുന്നതോടെയാണ് പരാഗ് ജെയിൻ നിയമിതനായത്.

പാകിസ്ഥാനെതിരെ ഇന്ത്യ അടുത്തിടെ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ നിർണായക പങ്കുവഹിച്ച വ്യോമയാന ഗവേഷണ കേന്ദ്രത്തിന്റെ തലവനാണ് അദ്ദേഹം. പരാഗ് ജെയ്ൻ മുമ്പ് ചണ്ഡിഗഡിൽ സീനിയർ സൂപ്രണ്ട് ഒഫ് പൊലീസായി (എസ്എസ്‌പി) സേവനമനുഷ്ഠിച്ചിട്ടുണ്ട്. കാനഡയിലും ശ്രീലങ്കയിലും ഇന്ത്യയെ പ്രതിനിധീകരിച്ചു.