അന്തേവാസിയായിരുന്ന  പെൺകുട്ടിയെ അനാഥാലയത്തിലെ നടത്തിപ്പുമായി ബന്ധപ്പെട്ട യുവാവ് വിവാഹം ചെയ്തു; എട്ടാം മാസം പ്രസവം, പിന്നാലെ പോക്‌സോ കേസ്

Saturday 28 June 2025 4:33 PM IST

പത്തനംതിട്ട: അനാഥാലയത്തിലെ അന്തേവാസിയായിരുന്ന പെൺകുട്ടി പ്രസവിച്ച സംഭവത്തിൽ പോക്‌സോ കേസെടുത്തു. അനാഥാലയം നടത്തിപ്പുമായി ബന്ധപ്പെട്ട യുവാവ് കഴിഞ്ഞ ഒക്‌ടോബറിൽ പെൺകുട്ടിയെ വിവാഹം കഴിച്ചിരുന്നു. അടുത്തിടെ പ്രസവിക്കുകയും ചെയ്തു.

എന്നാൽ പ്രായപൂർത്തിയാകുന്നതിന് മുമ്പാണ് പെൺകുട്ടി ഗർഭിണിയായതെന്ന ശിശുക്ഷേമ സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പെൺകുട്ടി പ്രസവിച്ചത് പൂർണവളർച്ചയെത്തിയ കുട്ടിയെയാണെന്ന് വിവരം ലഭിച്ചതോടെ വിഷയം ശിശുക്ഷേമ സമിതി പരിശോധിച്ചിരുന്നു. പ്രസവമെടുത്ത ഡോക്ടറുടെ മൊഴിയും രേഖപ്പെടുത്തി. ഇതിനുപിന്നാലെയാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്.