ഹരിത കർമ്മസേന സംഗമം നടത്തി

Sunday 29 June 2025 1:23 AM IST

കോട്ടയം:കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ഹരിത കർമ്മസേന കൺസോർഷ്യം ഭാരവാഹികളുടെ ജില്ലാ സംഗമവും പരിശീലന പരിപാടിയും സംഘടിപ്പിച്ചു. ചൈതന്യ പാസ്റ്റർ സെന്ററിൽ നടന്ന പരിപാടിയിൽ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ വിശിഷ്ടാതിഥിയായി. ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ അഭിലാഷ് കെ.ദിവാകർ അദ്ധ്യക്ഷത വഹിച്ചു. ഹരിത കർമ്മസേന സ്റ്റേറ്റ് കോ - ഓർഡിനേറ്റർ വിജീഷ് ആശംസ പറഞ്ഞു. ജില്ലാ പ്രോഗ്രാം മാനേജർമാരായ പ്രശാന്ത് ശിവൻ, അനൂപ് ചന്ദ്രൻ എന്നിവർ ക്ലാസുകൾ നയിച്ചു. പ്രണവ് വിജയൻ നന്ദി പറഞ്ഞു. 78 സിഡിഎസുകളിൽ നിന്നുള്ള ഹരിത കർമ്മസേന ഭാരവാഹികൾ പങ്കെടുത്തു.