ആരോഗ്യ ഇൻഷ്വറൻസ് കാർഡ് വിതരണം

Sunday 29 June 2025 12:24 AM IST

വൈക്കം: തലയാഴം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ ഹരിത കർമ്മ സേനാംഗങ്ങളുടെ ആരോഗ്യ ഇൻഷ്വറൻസ് കാർഡിന്റെ വിതരണം പഞ്ചായത്ത് പ്രസിഡന്റ് രമേഷ്.പി ദാസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ഹാളിൽ നടന്ന സമ്മേളനത്തിൽ സി ഡി എസ് ചെയർപേഴ്സൺ പി.ആർ രജനി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജെൽസി സോണി, ക്ഷേമകാര്യ ചെയർപേഴ്സൺ കൊച്ചുറാണി ബേബി, മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനിമോൻ, സിനി സലി, ഷീജ ഹരിദാസ്, സി ഡി എസ് മെമ്പർമാരായ അനീഷ, ബീന, സജിത, രേഷ്മ, ഗീത, മെമ്പർ സെക്രട്ടറി ഷീജാമോൾ എന്നിവർ പ്രസംഗിച്ചു.