ആൽഡിസിനെ അനുമോദിച്ചു
Sunday 29 June 2025 12:26 AM IST
വൈക്കം: നീറ്റ് പരീക്ഷയിൽ മികച്ച വിജയം നേടിയ വടയാർ സ്വദേശി ആൽഡിസ് മനോജിനെ വൈക്കം അർബൻ വെൽഫയർ ബാങ്കിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റും, ബാങ്ക് പ്രസിഡന്റുമായ ആർ. ചന്ദ്രശേഖരൻ ഉപഹാരം നൽകി. ബാങ്ക് ഡയറക്ടർ ബോർഡംഗം എം.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. എം.എൻ ദിവാകരൻ നായർ, വി.റ്റി. ജെയിംസ്, ഇ.എം നാസർ, പി.എസ് ബാബു, എ.കെ ഗോപാലൻ, സേതുലക്ഷി അനിൽകുമാർ, എം.കെ സോജൻ , ടി.എ.ഗീത, കെ.എം പ്രജിത്ത് തുടങ്ങിയവർ പങ്കെടുത്തു. ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറിയും ബാങ്ക് ഡയറക്ടർ ബോർഡംഗവുമായ വടയാർ മാളിയേക്കൽ എം.വി മനോജ്, ബെറ്റി ദമ്പതികളുടെ മകനാണ് ആൽസിസ്.