ആൽഡിസിനെ അനുമോദിച്ചു

Sunday 29 June 2025 12:26 AM IST

വൈക്കം: നീ​റ്റ് പരീക്ഷയിൽ മികച്ച വിജയം നേടിയ വടയാർ സ്വദേശി ആൽഡിസ് മനോജിനെ വൈക്കം അർബൻ വെൽഫയർ ബാങ്കിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. ഐ.എൻ.​ടി.യു.സി സംസ്ഥാന പ്രസിഡന്റും, ബാങ്ക് പ്രസിഡന്റുമായ ആർ. ചന്ദ്രശേഖരൻ ഉപഹാരം നൽകി. ബാങ്ക് ഡയറക്ടർ ബോർഡംഗം എം.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. എം.എൻ ദിവാകരൻ നായർ, വി.​റ്റി. ജെയിംസ്, ഇ.എം നാസർ, പി.എസ് ബാബു, എ.കെ ഗോപാലൻ, സേതുലക്ഷി അനിൽകുമാർ, എം.കെ സോജൻ , ടി.എ.ഗീത, കെ.എം പ്രജിത്ത് തുടങ്ങിയവർ പങ്കെടുത്തു. ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറിയും ബാങ്ക് ഡയറക്ടർ ബോർഡംഗവുമായ വടയാർ മാളിയേക്കൽ എം.വി മനോജ്, ബെ​റ്റി ദമ്പതികളുടെ മകനാണ് ആൽസിസ്.