അൻവർ റഷീദ്ചി ത്രത്തിൽ ചാക്കോച്ചൻ
റൊമാന്റിക് കോമഡി ചിത്രം
അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ നായകൻ. ഇതാദ്യമായാണ് കുഞ്ചാക്കോ ബോബനും അൻവർ റഷീദും ഒരുമിക്കുന്നത്. റൊമാന്റിക് കോമഡി ഗണത്തിൽപ്പെടുന്ന ചിത്രം ഉദയ പിക്ചേഴ്സിന്റെയും അൻവർ റഷീദ് എന്റർടെയ്ൻമെന്റിന്റെയും ബാനറിൽ ആണ് നിർമ്മാണം. മമ്മൂട്ടി നായകനായ രാജമാണിക്യത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച അൻവർ റഷീദ്, അണ്ണൻ തമ്പി, ഛോട്ടാ മുംബൈ, ഉസ്താദ് ഹോട്ടൽ , കേരള കഫേ എന്ന ആന്തോളജിയിലെ ബ്രിഡ്ജ്, അഞ്ചുസുന്ദരികളിലെ ആമി എന്നീ ചിത്രങ്ങളുടെ സംവിധായകനാണ്. ഫഹദ് ഫാസിൽ, നസ്രിയ എന്നിവരെ പ്രധാന കഥാപാത്രമാക്കി സംവിധാനം ചെയ്ത ട്രാൻസിനുശേഷം അൻവർ റഷീദ് ഒരുക്കുന്ന ചിത്രമാണ്. അതേസമയം ഒരു ദുരൂഹസാഹചര്യത്തിൽ ആണ് റിലീസിന് ഒരുങ്ങുന്ന കുഞ്ചാക്കോ ബോബൻ ചിത്രം. ന്നാ താൻ കേസ് കൊട്, സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ എന്നീ ചിത്രങ്ങൾക്കുശേഷം സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാളും കുഞ്ചാക്കോ ബോബനും ഒരുമിക്കുകയാണ്. ഉദയ പിക്ചേഴ്സിന്റെയും മാജിക് ഫ്രെയിംസിന്റെയും ബാനറിൽ കുഞ്ചാക്കോ ബോബനും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് നിർമ്മാണം. ദിലീഷ് പോത്തൻ, സജിൻ ഗോപു, ജാഫർ ഇടുക്കി ,ചിദംബരം, ഷാഹി കബീർ, ശരണ്യ രാമചന്ദ്രൻ, ദിവ്യ വിശ്വനാഥ് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.