'ഞാൻ ഇപ്പോൾ എന്റെ മുത്തശ്ശിയെപോലെ' വിസ്മയ മോഹൻലാൽ
Sunday 29 June 2025 6:00 AM IST
മുത്തശ്ശി ശാന്തകുമാരിമായുള്ള മുഖസാദൃശ്യത്തെ കുറിച്ച് പോസ്റ്റ് പങ്കുവച്ച് വിസ്മയ മോഹൻലാൽ. മുഖത്തൊരു കണ്ണടവച്ച്, തലമുടി പിന്നിലേക്ക് ഒതുക്കികെട്ടിയുള്ള ചിത്രം പങ്കുവച്ച ശേഷമായിരുന്നു വിസ്മയയുടെ പ്രതികരണം.
ഇൗ കണ്ണാടികൂടി ആയപ്പോൾ എന്നെ കാണാൻ മുത്തശ്ശിയെപ്പോലെയായി. ഇൻസ്റ്റഗ്രാം സ്റ്റോറിയായി ഇൗ ചിത്രം വിസ്മയ പങ്കുവച്ചു.
മുത്തശ്ശി ശാന്തകുമാരിയുടെ തനി പകർപ്പ് എന്ന് എങ്ങനെ പറയാതിരിക്കുമെന്ന് ആരാധകർ. അമ്മ സുചിത്രയുമായി വിസ്മയയെ താരതമ്യം ചെയ്യുന്നവരുമുണ്ട്.