വാടക വീട്ടിൽ താമസം തുടങ്ങിയെന്ന് രവി മോഹൻ

Sunday 29 June 2025 6:00 AM IST

ഞാൻ ഒരിക്കലും വാടക വീട്ടിൽ താമസിച്ചിട്ടില്ല. ജനനം മുതൽ സ്വന്തം വീട്ടിലാണ് താമസിച്ചത്. എന്നാൽ ഇപ്പോൾ

വാടക വീട്ടിലാണ് താമസിക്കുന്നതെന്ന് തമിഴ് നടൻ രവി മോഹൻ.

3ബിഎച്ച്കെ എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിൽ അതിഥിയായി എത്തിയ രവി മോഹൻ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു.

അതിനാൽ തന്നെ ഈ ചിത്രത്തിലെ ഒരുപാട് രംഗങ്ങൾ ഞാനുമായി ബന്ധമുണ്ടെന്ന് തോന്നി . ജീവിതം തിരിച്ചുപിടിക്കാനും ഈ ചിത്രം എനിക്ക് സഹായകരമാകുന്നു. സിനിമ കണ്ടപ്പോൾ എന്റെ സ്വന്തം ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുന്നത് പോലെ തോന്നി,' രവി മോഹന്റെ വാക്കുകൾ.

ശരത് കുമാർ, ദേവയാനി, മീഥ രഘുനാഥ്, ചെെത്ര, യോഗി ബാബു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ശ്രീ ഗണേഷ് സംവിധാനം ചെയ്യുന്നു. ദിനേഷ് കൃഷ്ണൻ, ജിതിൻ സ്റ്റാനിസ്ലോസ് എന്നിവരാണ് ക്യാമറ ചലിപ്പിക്കുന്നത്. പ്രശസ്ത ഗായിക ബോംബെ ജയശ്രീയുടെ മകനായ അമൃത് രാംനാഥ് സംഗീതം ഒരുക്കുന്നു. ഗണേശ് ശിവയാണ് എഡിറ്റിംഗ്.