പത്തുവർഷത്തിനുശേഷം സംവിധാനവുമായി എസ്. ജെ .സൂര്യ
Sunday 29 June 2025 6:00 AM IST
കില്ലർ സിനിമയിൽ പ്രീതി അസ്രാണി നായിക
പത്തുവർഷങ്ങൾക്കുശേഷം എസ് . ജെ സൂര്യ സംവിധായകനായി എത്തുന്ന ചിത്രത്തിന് കില്ലർ എന്നു പേരിട്ടു. എസ് ജെ സൂര്യ നായക വേഷത്തിലെത്തി കഥയും തിരക്കഥയും സംഭാഷണവും നിർവഹിക്കുന്ന ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും എസ് ജെ സൂര്യയുടെ നിർമാണ കമ്പനിയായ എയ്ഞ്ചൽ സ്റ്റുഡിയോസും ചേർന്നാണ് നിർമ്മാണം. പ്രീതി അസ്രാണി ആണ് നായിക ' വാലി, ഖുഷി,ന്യു തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ എസ്. ജെ സൂര്യ സംവിധാനം ചെയ്തിട്ടുണ്ട്. ബിഗ് ബഡ്ജറ്റിൽ നിർമിക്കുന്ന ചിത്രം 5 ഭാഷകളിൽ റിലീസ് ചെയ്യും.