ഇനിയും ആഘോഷ ചിത്രങ്ങളുടെ റീ റിലീസ്, ഉദയനാണ് താരത്തിന് പിന്നാലെ തേന്മാവിൻ കൊമ്പത്ത്, രാവണപ്രഭു, ട്വന്റി 20
ഉദയനാണ് താരത്തിന് പിന്നാലെ തേന്മാവിൻ കൊമ്പത്ത്, രാവണപ്രഭു, ട്വന്റി 20
ആഘോഷ സിനിമകളുടെ റീ റിലീസാണ് മലയാളത്തിൽ ഇപ്പോൾ. സിനിമകൾ റീ മാസ്റ്റർ ചെയ്ത് റീ റിലീസിന് എത്തിക്കാൻ നിർമ്മാതാക്കൾ ഏറെ താത്പര്യം കാട്ടുന്നുണ്ട്.റീ റിലീസിന്
ക്ളാസ് ചിത്രങ്ങൾ തഴയുന്നതാണ് രീതി.
തേൻമാവിൻകൊമ്പത്ത്, രാവണപ്രഭു, ട്വന്റി 20 എന്നീ ചിത്രങ്ങളുടെ ഫോർ കെ റീ മാസ്റ്ററിംഗ് ജോലികൾ പുരോഗമിക്കുന്നു. ഇൗ ചിത്രങ്ങളുടെ റീ റിലീസ് ഇൗവർഷം ഉണ്ടാകും. ഉദയനാണ് താരം ആണ് ഉടൻ റീ റിലീസ് ചെയ്യുന്ന ചിത്രം.
രണ്ടുവർഷത്തിനിടെ എട്ട് സിനിമകൾ മലയാളത്തിൽ റീ റിലീസ് ചെയ്തു. എന്നാൽ ഇതിൽ മോഹൻലാൽ ചിത്രങ്ങളായ ദേവദൂതൻ, മണിച്ചിത്രത്താഴ്, സ്ഫടികം, ഛോട്ടാ മുംബൈ എന്നീ സിനിമകൾക്ക് മാത്രമാണ് നേട്ടം.
ഇൗ ചിത്രങ്ങൾക്കെല്ലാം മൂന്ന് കോടിക്ക് മുകളിൽ കളക്ഷൻ ലഭിച്ചു.
ഒരുസിനിമ മികച്ച നിലവാരത്തിൽ റീ മാസ്റ്റർ ചെയ്ത് ഫോർ കെ പതിപ്പിക്കാൻ ഒരുകോടിയിലധികം രൂപ വേണം.
ചെലവാകുന്ന തുക തിരികെ ലഭിക്കാൻ സാധ്യതയുള്ള ചിത്രങ്ങൾ മാത്രമാണ് തിരഞ്ഞെടുക്കുന്നത്. തമിഴിലും ഹിന്ദിയിലും തെലുങ്കിലും ഇപ്പോൾ റീ റിലീസ് കാലം ആണ്.