രാജ്ഭവനിലേക്ക് ഫ്രറ്റേണിറ്റി മാർച്ച്
Sunday 29 June 2025 12:33 AM IST
തിരുവനന്തപുരം: ഭാരതാംബ ചിത്രത്തിന്റെ മറവിൽ ഗവർണർ ഹിന്ദുത്വവത്ക്കരണ ശ്രമങ്ങളാണ് നടത്തുന്നതെന്ന് ആരോപിച്ച് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന കമ്മിറ്റി രാജ്ഭവനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. മ്യൂസിയം പൊലീസ് സ്റ്റേഷൻ പരിസരത്ത് നിന്നാരംഭിച്ച മാർച്ച് രാജ്ഭവന് മുന്നിൽ പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധസംഗമം സംസ്ഥാന പ്രസിഡന്റ് നഈം ഗഫൂർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി ഗോപു തോന്നയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു.ഷാഹിൻ തൻസീർ, ലമീഹ് ഷാക്കിർ, നഈമ, അദ്നാൻ എന്നിവർ സംസാരിച്ചു. ആഷിഖ് നിസാർ, ആയിഷ സുധീർ, ഫാത്തിമ, സൽവ എന്നിവർ നേതൃത്വം നൽകി.