സമ്പൂർണ്ണതിമിര വിമുക്ത നഗരസഭ
Sunday 29 June 2025 12:00 AM IST
വടക്കാഞ്ചേരി: വടക്കാഞ്ചേരിയെ സമ്പൂർണ്ണതിമിര വിമുക്ത നഗരസഭയായി ചെയർമാൻ പി.എൻ.സരേന്ദ്രൻ പ്രഖ്യാപിച്ചു. നഗരസഭ,ലയൺസ് ക്ലബ്ബ്, തൃശൂർ ആര്യ കണ്ണാശുപത്രി സംയുക്തമായി നടപ്പിലാക്കിയ കാഴ്ച 2024 പദ്ധതിയാണ് തിമിര വിമുക്ത പദവിയിലേക്ക് നഗരസഭയെ എത്തിച്ചത്. 41 ഡിവിഷനുകളിലായി 12 ക്യാമ്പുകളോടൊപ്പം,ക്ലസ്റ്റർ തലത്തിലും നേത്ര പരിശോധന ക്യാമ്പുകൾ സംഘടിപ്പിച്ചു. 2024 പേരിൽ 170 പേർക്ക് സൗജന്യ നിരക്കിൽ തിമിര ശസ്ത്രക്രിയ നടത്തി. ബോധവത്കരണ ക്ലാസുകളും സംഘടിപ്പിച്ചു.സമ്മേളനം സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. എ.പി.ജോൺസൺ അദ്ധ്യക്ഷനായി.ജെയിംസ് വളപ്പില ഭവനനിർമ്മാണ ധനസഹായം കൈമാറി.സന്ധ്യ കൊടക്കാടത്ത്, സുനീഷ് ചന്ദ്രൻ, പി.ആർ.അരവിന്ദാക്ഷൻ,വിത്സൻ കുന്നംപിള്ളി,സി.എ. ശങ്കരൻകുട്ടി, എൻ.എ.നസീർ, തങ്കച്ചൻ സക്കറിയ,ഫൗസിയ നസീർ, നൈസിൽ യൂസഫ് എന്നിവർ സംസാരിച്ചു.