താലൂക്ക് ലൈബ്രറി സംഗമം
Saturday 28 June 2025 9:47 PM IST
കാഞ്ഞങ്ങാട്: ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ വായന പക്ഷാചരണത്തിന്റെ ഭാഗമായി താലൂക്കിലെ ഗ്രന്ഥശാലകളിൽ വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിനമായ ജൂലായ് 5 ന് ബഷീർ കൃതികളെയും മറ്റ് സാഹിത്യ കൃതികളെയും ആസ്പദമാക്കി റീഡിംഗ് തിയറ്റർ സംഘടിപ്പിക്കാൻ താലൂക്ക് ലൈബ്രറി സംഗമം തീരുമാനിച്ചു.കാഞ്ഞങ്ങാട് മുനിസിപ്പൽ ടൗൺ ഹാളിൽ നടന്ന സംഗമം സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് മെമ്പർ പി.വി.കെ പനയാൽ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് സുനിൽ പട്ടേന അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ.പി പ്രഭാകരൻ ജില്ലാ പദ്ധതി വിശദീകരണം നടത്തി. താലൂക്ക് സെക്രട്ടറി പി. വേണുഗോപാലൻ റിപ്പോർട്ട്, ബഡ്ജറ്റ്, വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു. സി വി.വിജയരാജ്, പി.വി.ദിനേശൻ എന്നിവർ സംസാരിച്ചു.