കിസാൻസഭ നേതാക്കൾ കരിവെള്ളൂരിൽ
Saturday 28 June 2025 9:49 PM IST
കരിവെള്ളൂർ: കിസാൻസഭ അഖിലേന്ത്യ സമ്മേളനത്തിന് മുന്നോടിയായി കണ്ണൂർ നായനാർ അക്കാഡമിയിൽ നടക്കുന്ന കേന്ദ്ര കിസാൻ കൗൺസിൽ യോഗത്തിൽ പങ്കെടുക്കുന്നതിനായി എത്തിയ നേതാക്കൾ കരിവെള്ളൂർ രക്തസാക്ഷി നഗറിൽ എത്തി. അഖിലേന്ത്യ കിസാൻ സഭ പ്രസിഡന്റ് അശോക് ധാവ്ളെ, ജനറൽ സെക്രട്ടറി വിജു കൃഷ്ണൻ, ഫിനാൻസ് സെക്രട്ടറി പി.കൃഷ്ണ പ്രസാദ്, രാജസ്ഥാനിലെ സിക്കറിൽ നിന്നുമുള്ള എം.പിയും അഖിലേന്ത്യ ജോയിന്റ് സെക്രട്ടറിയുമായ അമ്രാറാം തുടങ്ങിയ നേതാക്കളെ ടി.ഐ.മധുസൂദനൻ എം.എൽ.എ, പി.സന്തോഷ്, പി. ഗംഗാധരൻ, ടി.നാരായണൻ എന്നിവർ ഷാളണിയിച്ചും മറ്റുള്ളവരെ റോസാ പൂവ് നൽകിയും നാട്ടുകാർ വരവേറ്റു. സ്വീകരണ യോഗത്തിൽ സംസ്ഥാന ജോയിന്റ്സെക്രട്ടറി എം.പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. വിജു കൃഷ്ണൻ സംസാരിച്ചു. ടി.വി.നാരായണൻ സ്വാഗതവും പി.ഗംഗാധരൻ നന്ദിയും പറഞ്ഞു.