മണ്ണിനെ അറിഞ്ഞ് മഴപ്പൊലിമ

Saturday 28 June 2025 9:53 PM IST

കണ്ണൂർ : കുടുംബശ്രീ കണ്ണൂർ ജില്ലാ മിഷന്റെയും ചെറുകുന്ന് സി.ഡി.എസിന്റെ നേതൃത്വത്തിൽ തരിശു നിലങ്ങൾ കൃഷിയോഗ്യമാക്കുന്ന പദ്ധതിയായ മഴപ്പൊലിമയുടെ പഞ്ചായത്ത്‌ തല ഉദ്ഘാടനം സംഘടിപ്പിച്ചു.ചെറുകുന്ന് കുന്നനങ്ങാട് റെയിൽവേ ചാൽ വയലിൽ രാവിലെ പത്ത് മണിക്ക് കല്ല്യാശ്ശേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.പി ഷാജിർ ഉദ്ഘാടനം ചെയ്തു.‌ ടി.നിഷ,എം.വി.ജയൻ, കെ.നിർമല, സൈജു പത്മനാഭൻ എന്നിവർ പങ്കെടുത്തു.കുടുംബശ്രീ പ്രവർത്തകരും ബാലസഭ കുട്ടികളുംഉൾപ്പെടെ നൂറ് കണക്കിന് പേരാണ് ചാൽ വയലിൽ എത്തിച്ചേർന്നത്.

ചേറാണ് ചോറ് എന്ന സന്ദേശം ഉയർത്തി തരിശു രഹിത ഗ്രാമം ലക്ഷ്യമാക്കിയാണ് മഴ പ്പൊലിമ പദ്ധതി നടപ്പിലാക്കുന്നത്. തരിശു ഭൂമി കൃഷിയോഗ്യമാക്കുക, ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുക, യുവ തലമുറയെ കൃഷിയിലേക്ക് ആകര്‍ഷിക്കുക, കാര്‍ഷിക സംസ്‌കൃതി വീണ്ടെടുക്കുക എന്നീ ലക്ഷ്യങ്ങളോടെ കുടുംബശ്രീ ആവിഷ്‌കരിച്ച കാര്‍ഷിക പുനരാവിഷ്‌കരണ പരിപാടിയാണ് മഴപ്പൊലിമ.