36 പുതിയ പദ്ധതികൾക്ക് അംഗീകാരം

Saturday 28 June 2025 9:55 PM IST

കാസർകോട്: ജില്ലാ പഞ്ചായത്തിന്റെ 36 പുതിയ പദ്ധതികൾക്കും 18 പദ്ധതി ഭേദഗതികൾക്കും ജില്ലാ ആസൂത്രണസമിതി യോഗം അംഗീകാരം നൽകി.ഈ സാമ്പത്തിക വർഷം പൂർത്തിയാക്കേണ്ട പദ്ധതികളുടെ നിർവഹണം വേഗത്തിലാക്കാൻ ആസൂത്രണ സമിതി അദ്ധ്യക്ഷ കൂടിയായ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ നിർവഹണ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.വിവിധ സ്‌കൂളുകളിൽ സ്മാർട്ട് ക്ലാസ്സ്റൂം, ആധുനിക ലാബ്, ഡൈനിംഗ് ഹാൾ എന്നിവയുടെ നിർമ്മാണം, ജില്ലാ ആശുപത്രിയിൽ കാൻസർ പാലിയേറ്റീവ്, മടിക്കൈ വനിതാ തൊഴിൽ പരിശീലന കേന്ദ്രം, മുണ്ടക്കൈ വളപ്പിൽ കുടിവെള്ള പദ്ധതി എന്നിവ പുതിയ പദ്ധതികളുടെ ഭാഗമാണ്. ജില്ലാ കളക്ടർ കെ.ഇമ്പശേഖർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ, ജില്ലാ ആസൂത്രണ സമിതി അംഗങ്ങളായ വി.വി.രമേശൻ, കെ.ശകുന്തള, ജാസ്മിൻ കബീർ ചെർക്കളം, നജ്മ റാഫി തുടങ്ങിയവർ സംസാരിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസർ ടി.രാജേഷ് വിഷയം അവതരിപ്പിച്ചു.