പ്രിയദർശനി പുരസ്‌കാരം വേടന് സമ്മാനിക്കും
Sunday 29 June 2025 12:00 AM IST
തൃശൂർ: പ്രിയദർശിനി പബ്ലിക് ലൈബ്രറി ഉദ്ഘാടനവും വേടന് പ്രഥമ പ്രിയദർശിനി പുരസ്‌കാര സമർപ്പണവും ജൂലായ് ഒന്നിന് വൈകിട്ട് മൂന്നിന് തളിക്കുളം സ്‌നേഹ തീരത്ത് നടക്കുമെന്ന് ടി.എൻ.പ്രതാപൻ അറിയിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. കെ.സി.വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്യും. ഷാഫി പറമ്പിൽ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. പത്മപ്രഭ പുരസ്‌കാര ജേതാവ് ആലങ്കോട് ലീലാകൃഷ്ണനെ രാഹുൽ മാങ്കുട്ടത്തിൽ എം.എൽ.എയും വയലാർ അവാർഡ് ജേതാവ് അശോകൻ ചരുവിലിനെ സി.സി.മുകുന്ദൻ എം.എൽ.എയും ആദരിക്കും. അലോഷ്യസ് സേവിയർ പ്രശസ്തി പത്രം സമ്മാനിക്കും. അഡ്വ.പഴങ്കുളം മധു, ജോസഫ് ടാജറ്റ്, എം.പി.സുരേന്ദ്രൻ, എൻ.ശ്രീകുമാർ,കെ.സി.പ്രസാദ്, പി.ഐ.സജിത എന്നിവർ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ ഗഫൂർ തളിക്കുളം, സുനിൽ ലാലൂർ എന്നിവർ പങ്കെടുത്തു.