ശവപ്പെട്ടിയുമായി പ്രതിഷേധം

Sunday 29 June 2025 12:00 AM IST

തൃശൂർ: കഴിഞ്ഞ ദിവസം എം.ജി റോഡിൽ യുവാവ് മരിച്ച സംഭവത്തിൽ കോൺഗ്രസ് കൗൺസിലർമാർ പ്രതിപക്ഷനേതാവ് രാജൻ.ജെ.പല്ലന്റെ നേതൃത്വത്തിൽ ദുഃഖസൂചകമായി കരിദിനം ആചരിച്ചു. കോൺഗ്രസ് കൗൺസിലർമാർ കറുത്ത ഗൗൺ അണിഞ്ഞ് ശവപ്പെട്ടിയുമായി കോർപ്പറേഷന്റെ മെയിൻ കവാടത്തിൽ കുത്തിയിരുന്ന് സമരം നടത്തി. പ്രതിഷേധസമരം രാജൻ.ജെ.പല്ലൻ ഉദ്ഘാടനം ചെയ്തു. വിഷ്ണുദത്തിന്റെ കുടുംബത്തിന് ധനസഹായം കൊടുക്കണമെന്നും അമ്മയുടെ ചികിത്സ കോർപ്പറേഷൻ ഏറ്റെടുക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. രാജൻ.ജെ.പല്ലൻ, ഇ.വി.സുനിൽ രാജ്, മുകേഷ് കൂളപറമ്പിൽ, ശ്യാമള മുരളീധരൻ, ലാലി ജെയിംസ്, സുനിത വിനു, എ.കെ.സുരേഷ്, വിനീഷ് തയ്യിൽ, സിന്ധു ആന്റോ, നിമ്മി റപ്പായി, എബി വർഗീസ്, വില്ലി ജിജോ, മേഴ്‌സി അജി, റെജി ജോയ്, ആൻസി ജേക്കബ് എന്നീവർ കപങ്കെടുത്തു.