സൗരോർജ രംഗത്ത് മികച്ച വളർച്ച : മന്ത്രി

Sunday 29 June 2025 12:01 AM IST

പാറളം:സൗരോർജ രംഗത്ത് കേരളത്തിന് മികച്ച വളർച്ച കൈവരിക്കാനായാതായി വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. സംസ്ഥാനത്തെ ആദ്യ സമ്പൂർണ തെരുവു വിളക്ക് പ്രഖ്യാപനം പാറളം പഞ്ചായത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അഞ്ച് വർഷം കൊണ്ട് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ 89 20692 രൂപ ചെലവഴിക്കുന്നതിന്റെ ഭാഗമായിട്ടാണ് പദ്ധതി. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് മിനി വിനയൻ അദ്ധ്യക്ഷയായി. ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. രാധാകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് അംഗം ഷീന പറയങ്ങാട്ടിൽ, ആശ മാത്യൂ, ജെയിംസ് പി.പോൾ, കെ. പ്രമോദ്, വിദ്യാനന്ദനൻ, അനിതാ മണി, ടി.എച്ച്. സാദിഖ്, ജൂബി മാത്യു,പി.കെ. ലിജീവ്, പി.ആർ.വർഗീസ്, സതീഷ് ബാബു മാരാത്ത്, സന്തോഷ് അറക്കൽ, സുധീർ ചക്കാല പറമ്പിൽ, വി.എസ്. രേഖ എന്നിവർ പ്രസംഗിച്ചു.