മാധവപ്രിയ പുരസ്‌കാരം
Sunday 29 June 2025 12:02 AM IST
തിരുവില്വാമല : 2025ലെ മാധവപ്രിയ പുരസ്‌കാരം പ്രഖ്യാപിച്ചു. പ്രശസ്ത കഥകളി നടനും കേരള സംഗീതനാടക അക്കാഡമി അംഗവുമായ കലാമണ്ഡലം കെ.ജി.വാസുദേവൻ നായരാണ് ഈവർഷത്തെ പുരസ്‌കാര ജേതാവ്. പാമ്പാടി ഐവർമഠം മാധവ വാരിയരുടെ ഓർമ്മയ്ക്കായി തിരുവില്വാമല ഐവർമഠം മാധവ വാരിയർ മെമ്മോറിയൽ ട്രസ്റ്റ് ഏർപ്പെടുത്തിയ മാധവപ്രിയ പുരസ്‌കാരം മാധവ വാരിയരുടെ ഓർമ്മ ദിനമായ ആഗസ്ത് 27ന് കെ.ജി. വാസുദേവൻ നായർക്ക് സമർപ്പിക്കും. 15000രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. തിരുവില്വാമല ഐവർമഠം ശ്രീകൃഷ്ണ ക്ഷേത്രാങ്കണത്തിൽ നടക്കുന്ന മാധവ വാരിയർ ഓർമ്മദിനം കോയമ്പത്തൂർ ആര്യ വൈദ്യ ഫാർമസി മാനേജിംഗ് ഡയറക്ടർ ഡോ:ദേവീദാസ് ചടങ്ങ് ഉദ്ഘാടനം ചെയ്ത് പുരസ്‌കാര സമർപ്പണം നിർവഹിക്കും.