ബി.ജെ.പി ധർണ
Sunday 29 June 2025 12:06 AM IST
തൃശൂർ: കുട്ടനെലൂർ സഹകരണ ബാങ്കിന്റെ അഴിമതിക്ക് എതിരെ ബി.ജെ.പി കോർപ്പറേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. അഞ്ചേരിച്ചിറയിൽ നിന്ന് കുട്ടനെല്ലൂർ സർവീസ് സഹകരണ ബാങ്കിലേക്ക് മാർച്ച് നടത്തി. തൃശൂർ ജില്ലാ പ്രഭാരി എം.വി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ഒല്ലൂർ മണ്ഡലം പ്രസിഡന്റ് അശ്വിൻ വാര്യർ, ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് വിബിൻ ഐനിക്കുന്നത്ത്,വെസ്റ്റ് മണ്ഡലം പ്രസിഡന്റ് രഘുനാഥ് സി.മേനോൻ, മുരളി കൊളങ്ങാട്, ബിജോയ് തോമസ് എന്നിവർ നേതൃത്വം നൽകി. സി.പി.എം മുൻ ഒല്ലൂർ ഏരിയ സെക്രട്ടറി കെ.പി.പോളിന്റെ ഭാര്യയെ ബാങ്ക് സെക്രട്ടറി ഇൻ ചാർജ് സ്ഥാനത്ത് നിന്ന് മാറ്റണമെന്നും ബാങ്ക് ഭരണ സമിതി പിരിച്ചു വിടണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു.