ടോംയാസ് പിറന്നാളിന് 202 കുടുംബങ്ങൾക്ക് അരിവിതരണം
Sunday 29 June 2025 12:13 AM IST
തൃശൂർ: ടോംയാസ് പരസ്യ ഏജൻസിയുടെ 38ാം വാർഷികാഘോഷത്തോട് അനുബന്ധിച്ച് കൈപ്പറമ്പ് പഞ്ചായത്തിലെ 202 കുടുംബങ്ങൾക്ക് അഞ്ചു കിലോ വീതം മട്ട അരി വിതരണം ചെയ്തു. മുണ്ടൂർ ഇടവക വികാരി ഫാ.ബാബു അപ്പാടനും ടോംയാസ് ഉടമ തോമസ് പാവറട്ടിയും, മകൻ നിതീഷും ചേർന്നാണ് അരി വിതരണം ചെയ്തത്. ടോംയാസിൽ നടന്ന ആഘോഷച്ചടങ്ങ് തോമസ് പാവറട്ടിയും പേരക്കുട്ടി സമാറ നിതീഷും ചേർന്ന് നിലവിളക്ക് തെളിച്ച് ഉദ്ഘാടനം ചെയ്തു.