ബാർ ജീവനക്കാർ അറസ്റ്റിൽ

Sunday 29 June 2025 2:35 AM IST

ചോറ്റാനിക്കര : തുപ്പുംപടിയിൽ പുതിയതായി ആരംഭിച്ച ബാറിൽ ടച്ചിങ്സിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നു യുവാവിനെ മർദ്ദിച്ച സംഭവത്തിൽ പ്രതികൾ പിടിയിൽ. പത്തനംതിട്ട സ്വദേശി അനന്തു (26), തുപ്പുംപടി സ്വദേശി അരുൺ ജേക്കബ് (27)എന്നിവരെയാണ് ചോറ്റാനിക്കര എസ്.എച്ച്.ഒ മനോജ് കെ. എന്നിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഒരാഴ്ച മുമ്പ് വെട്ടിക്കൽ സ്വദേശിയായ അനന്തു(24) മദ്യപിച്ചതിനുശേഷം ടച്ചിങ്സിനെ ചൊല്ലി ബാറിലെ ജീവനക്കാരുമായി തർക്കത്തിലായി. തുടർന്ന് നാലിലധികം ജീവനക്കാരുടെ നേതൃത്വത്തിൽ അനന്തുവിനെ ക്രൂരമായി മർദ്ദിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായ പരിക്കുകളോടെ അനന്തു മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. പിടിയിലായ പ്രതികളെ ഇന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും.