മയക്കുമരുന്ന്: രണ്ടു പേർ പിടിയിൽ

Sunday 29 June 2025 1:41 AM IST

കാക്കനാട്: രാസലഹരി വിതരണ സംഘത്തിലെ അംഗങ്ങളായ രണ്ടുപേർ പിടിയിൽ. വാഴക്കാല പാലച്ചുവട് സ്വദേശി അബ്ദുൽ റാസിഖ് (35), വാഴക്കാല കരിമക്കാട് സ്വദേശി അരുൺ ദിനേശൻ (43 ) എന്നിവരെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. അബ്ദുൽ റാസിഖിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ 11 ഗ്രാം എം.ഡി.എം.എയും 14.9 ഗ്രാം കഞ്ചാവും കണ്ടെടുത്തു. കാക്കനാട്, ഇൻഫോപാർക്ക്, വാഴക്കാല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരി സംഘത്തിലെ പ്രധാന കണ്ണികളാണെന്ന് ഇവരെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. എക്സൈസ് ഇൻസ്പെക്ടർ ആർ. അഭിരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.