വി.എസ്.ഡി.പി പഠനോപകരണ വിതരണം

Sunday 29 June 2025 1:50 AM IST

തിരുവനന്തപുരം: വി.എസ്.ഡി.പി വെള്ളൈക്കടവ് സമത്വസമാജത്തിന്റെ 9-ാം വാർഷികവും പഠനോപകരണ വിതരണവും വി.എസ്.ഡി.പി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് അഡ്വ.പൂഴിക്കുന്ന് സുദേവൻ ഉദ്ഘാടനം ചെയ്തു.എസ്.എസ്.എൽ.സി,പ്ളസ്ടു വിജയികളെ വാഴോട്ടുകോണം വാർഡ് കൗൺസിലർ റാണി വിക്രമൻ അനുമോദിച്ചു.വി.എസ്.ഡി.പി സംസ്ഥാന സെക്രട്ടറി തൈക്കാട് രഘു,ട്രഷറർ ശ്രീകുമാർ,സമാജം സെക്രട്ടറി സുരേഷ് കുമാർ,എസ്.റെൻസി,ബാബു കാഞ്ഞിരംപാറ തുടങ്ങിയവർ പങ്കെടുത്തു.