പെൻഷണേഴ്സ് കൗൺസിൽ
Sunday 29 June 2025 1:54 AM IST
തിരുവനന്തപുരം : പത്രാധിപർ കെ. സുകുമാരൻ സ്മാരക എസ്.എൻ.ഡി.പി യൂണിയന്റെ കീഴിൽ ശ്രീനാരായണ എംപ്ളോയീസ് ഫോറവും ശ്രീനാരായണ പെൻഷണേഴ്സ് കൗൺസിൽ രൂപീകരണയോഗവും കൈതമുക്ക് ശ്രീനാരായണ ഷഷ്ഠ്യബ്ദപൂർത്തി സ്മാരകത്തിൽ നടന്നു. യൂണിയൻ വൈസ് പ്രസിഡന്റ് ചേന്തി അനിൽ അദ്ധ്യക്ഷനായിരുന്നു.ഡോ.ആർ. ബോസ് ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി ആലുവിള അജിത്ത്, കെ.എസ്. ശിവരാജൻ, പാറശാല ബിനു, ഷിബു വിളപ്പിൽ, എസ്. പ്രസന്നകുമാരി, പ്രമോദ് കോലത്തുകര, എൻ.എസ്. വിക്രമൻ തമ്പി, ജി. സുരേന്ദ്രനാഥൻ, ആക്കുളം മോഹനൻ എന്നിവർ സംസാരിച്ചു. ജൂലായ് 20 ന് യൂണിയൻ കൺവെഷൻ നടത്താൻ യോഗം തീരുമാനിച്ചു. വെട്ടുകാട് അശോകൻ സ്വാഗതവും ആർ. രാജബിനു നന്ദിയും പറഞ്ഞു.