പുസ്തക ചർച്ച

Sunday 29 June 2025 2:55 AM IST

തിരുവനന്തപുരം: ട്രാവൻകൂർ റൈറ്റേഴ്‌സ് ഫോറത്തിന്റ ആഭിമുഖ്യത്തിൽ കാമരാജ് ഫൗണ്ടേഷൻ ഹാളിൽ നടത്തിയ പുസ്തക ചർച്ചയിൽ കവി എം.ആർ.കാർത്തികേയൻ നായർ അദ്ധ്യക്ഷത വഹിച്ചു. വട്ടപ്പാറ രവിയുടെ നാടകമായ 'അനുരോദനം 'എന്ന പുസ്തകം കവിയും പ്രഭാഷകനുമായ കാര്യവട്ടം ശ്രീകണ്ഠൻ നായർ അവതരിപ്പിച്ചു.ആര്യനാട് സത്യൻ,അനിൽ ആർ.മധു,വിജയ മോഹൻ, അരുമാനൂർ രതികുമാർ,കവടിയാർ ദാസ്,ജെ.ജി.ലോറൻസ്,ജോസ് മാപ്പിളശ്ശേരി,വിജയൻ അവണാകുഴി,ആശാ കിഷോർ,തങ്കമണി ശ്രീകണ്ഠൻ,വി.എസ്.സുരേന്ദ്രൻ ചന്ദ്ര കാന്തം,സുരേഷ് പൊൻകുന്നം,കല്ലൂർ ഈശ്വരൻ പോറ്റി എന്നിവർ പങ്കെടുത്തു.