അപേക്ഷ ക്ഷണിച്ചു
Sunday 29 June 2025 2:56 AM IST
തിരുവനന്തപുരം: പട്ടികജാതിവികസന വകുപ്പിന് കീഴിൽ ശ്രീകാര്യം മൺവിളയിൽ പ്രവർത്തിക്കുന്ന ആറ്റിപ്ര ഗവ.ഐ.ടി.ഐയിൽ എൻ.സി.വി.ടി അംഗീകാരമുള്ള സർവേയർ ട്രേഡിലേക്ക് അഡ്മിഷന് അപേക്ഷ ക്ഷണിച്ചു.പട്ടികജാതി പട്ടികവർഗക്കാർക്ക് പുറമെ മറ്റു വിഭാഗക്കാർക്കും അപേക്ഷിക്കാം.താത്പര്യമുള്ളവർ https://scdditiadmission.kerala.gov.in എന്ന ലിങ്ക് വഴി അപേക്ഷിക്കണം.
എസ്.എസ്.എൽ.സിയാണ് അടിസ്ഥാന യോഗ്യത. പ്ലസ്ടു പാസായവർക്ക് ഗ്രേസ് മാർക്ക് ലഭിക്കുന്നതിനായി മാർക്ക് ലിസ്റ്റ് അപ് ലോഡ് ചെയ്യണം.തിരഞ്ഞെടുക്കപ്പെടുന്ന എല്ലാവർക്കും സൗജന്യ പരിശീലനം ലഭിക്കും.പുസ്തകങ്ങൾ, ഉച്ചഭക്ഷണം,പോഷകാഹാരം,യൂണിഫോം അലവൻസ് എന്നിവയും എസ്.സി,എസ്.ടി വിഭാഗത്തിന് പ്രതിമാസ സ്‌റ്റൈപ്പന്റ്, ലംപ്സം ഗ്രാന്റ് എന്നിവയും ലഭിക്കും.ഫോൺ: 9497537888, 9745005502.