കവർച്ച: രണ്ട് പ്രതികൾ പിടിയിൽ

Sunday 29 June 2025 12:26 AM IST

പാറശാല:വർഷങ്ങളായി പ്രവർത്തനരഹിതമായി പൂട്ടികിടക്കുന്ന ഉച്ചക്കട ഇന്റർറ്റസ് പവർലും വില്ലേജ് ഇൻഡസ്ട്രിയൽ എന്ന കോ-ഓപ്പറേറ്റീവ് സ്ഥാപനത്തിൽ നിന്നു വൻ കവർച്ച നടത്തിയ രണ്ട് പേരെ പൊഴിയൂർ പൊലീസ് അറസ്റ്റ് ചെയ്തു. കോടികൾ വിലവരുന്ന യന്ത്രസാമഗ്രികളാണ് ഇവർ മോഷ്ടിച്ചത്. പത്തുലക്ഷം രൂപമുതൽ വിലമതിക്കുന്ന 22 മോട്ടോറുകളും മറ്റ് വ്യത്യസ്ത യന്ത്രോപകരണങ്ങളുമാണ് പ്രതികൾ മോഷ്ടിച്ചത്. കന്യാകുമാരി ജില്ലയിലെ വിളവങ്കോട് താലൂക്കിൽ കൊല്ലംകോട് വില്ലേജിൽ തലവിളയിൽ കല്ല് വെട്ടാംകുഴിയിൽ താമസിക്കുന്ന രാജൻ മകൻ ബെർഷിൻ (23), കുന്നത്തുകാൽ വില്ലേജിൽ കാരക്കോണം,നെല്ലിക്കാല,അശ്വതി ഭവനിൽ ശശിധരന്റെ മകൻ അരുൺ (39) എന്നിവരെയാണ് പൊഴിയൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 2019-ലെ കൊവിഡ് വ്യാപനത്തോടെ പ്രവർത്തനം നിറുത്തിയ 15 ഏക്കർ വിസ്തീർണ്ണത്തിലുള്ള ഈ സ്ഥാപനം നിലവിൽ കാടുപിടിച്ച് ഉപയോഗശൂന്യമായി പൂട്ടികിടക്കുകയാണ്. പ്രതികളിലൊരാളായ ബേർഷിൻ, പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ചാണ് മോഷണങ്ങൾ നടത്തിയത്.