ഒഴിവ്
Saturday 28 June 2025 11:33 PM IST
റാന്നി: പെരുനാട് നെടുമൺ ക്ഷീര സംഘത്തിൽ മിൽക്ക് പ്രൊക്യുർമെന്റ് അസിസ്റ്റന്റിന്റെ ഒഴിവുണ്ട്. 9-ാം ക്ലാസ് പാസായിരിക്കണം. പ്രായപരിധി ജനുവരി ഒന്നിന് 18 വയസ് പൂർത്തിയാക്കണം. 40 വയസ് കവിയാൻ പാടില്ല. (സംവരണ വിഭാഗത്തിന് സഹകരണ നിയമം 80 അനുസരിച്ചുള്ള ഇളവ് ലഭിക്കും). സംഘം പ്രവർത്തന പരിധിയിൽ താമസിക്കുന്നവർക്ക് മുൻഗണന. ആറുമാസത്തിനകം എടുത്ത ഫോട്ടോ പതിച്ച അപേക്ഷ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ജൂലായ് 14ന് വൈകിട്ട് 5ന് മുമ്പ് സംഘം സെക്രട്ടറിക്കു ലഭിക്കണം.