ഉത്തരേന്ത്യക്കാർ തമിഴ് പഠിക്കട്ടേ: കനിമൊഴി
Sunday 29 June 2025 12:45 AM IST
ന്യൂഡൽഹി: ഹിന്ദി ആരുടേയും ശത്രുവല്ലെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പരാമർശത്തിന് മറുപടിയുമായി ഡി.എം.കെ എം.പി കനിമൊഴി. ഹിന്ദി ആരുടേയും ശത്രുവല്ലെങ്കിൽ ഉത്തരേന്ത്യക്കാർ തമിഴ് പഠിക്കട്ടെയെന്ന് കനിമൊഴി പറഞ്ഞു. ഹിന്ദി എതിരാളിയല്ലെന്നും എല്ലാവരുടേയും സുഹൃത്താണെന്നും ഷാ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് കനിമൊഴിയുടെ പ്രതികരണം. ഹിന്ദി ഒരു ഭാഷയുടേയും ശത്രുവല്ലെങ്കിൽ തമിഴും ഒരു ഭാഷയുടേയും ശത്രുവല്ല. അവർ തമിഴ് പഠിക്കട്ടെ. വടക്കേ ഇന്ത്യയിലെ ജനങ്ങൾ കുറഞ്ഞത് ഒരു ദക്ഷിണേന്ത്യൻ ഭാഷയെങ്കിലും പഠിക്കട്ടെ. തങ്ങളുടെ ഭാഷയും പഠിക്കൂ എന്നായിരുന്നു
പ്രതികരണം. ഷായുടെ പേര് പരാമർശിക്കാതെയായിരുന്നു കനിമൊഴിയുടെ പ്രതികരണം.