കാവാലം അനുസ്മരണം

Sunday 29 June 2025 1:53 AM IST

അമ്പലപ്പുഴ: കുട്ടനാട് ഇന്റഗ്രൽ ഡെവലപ്മെന്റ് സൊസൈറ്റിയുടെ സഹകരണത്തോടെ കുട്ടനാടൻ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ കാവാലം നാരായണപ്പണിക്കരുടെ ഒമ്പതാമത് ചരമവാർഷിക ദിനാചരണം നടത്തി. കുട്ടനാടൻ സാംസ്കാരിക വേദി ചെയർമാൻ ബേബി പാറക്കാടൻ അദ്ധ്യക്ഷനായി . നടൻ പുന്നപ്ര അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. അഡ്വ. പ്രദീപ് കൂട്ടാല മുഖ്യ പ്രഭാഷണം നടത്തി.രാജു പള്ളിപ്പറമ്പിൽ കാവാലം നാരായണ പണിക്കരുടെ സാഹിത്യ സംഭാവനകളെ സദസ്സിന് പരിചയപ്പെടുത്തി. തോമസ് കുര്യൻ, ഹക്കീം മുഹമ്മദ് രാജാ, മങ്കൊമ്പ് സദാശിവൻ നായർ, സജി ജോസഫ് അത്തിക്കളം, എൻ.മിനി മോൾ,സന്തോഷ് മാത്യു, ലൈസമ്മ ബേബി, ജാൻസി രാജു എന്നിവർ പ്രസംഗിച്ചു.