കന്നുകാലി ഇൻഷ്വറൻസ് പദ്ധതി

Saturday 28 June 2025 11:59 PM IST

ആ​ല​പ്പു​ഴ: മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്റെ ഗോ​സ​മൃ​ദ്ധി​ എൻ.എൽ.എം സ​മ​ഗ്ര ക​ന്നു​കാ​ലി ഇൻ​ഷ്വറൻ​സ് പ​ദ്ധ​തി​യിൽ ജി​ല്ല​യിൽ നി​ന്ന് 500 പ​ശു​ക്കൾ/ എ​രു​മ​കൾ/ കി​ടാ​രി​കൾ എ​ന്നി​വ​യെ ഇൻഷ്വർ ചെ​യ്യാം. ര​ണ്ടു മു​തൽ 10 വ​യ​സ്സ് വ​രെ പ്രാ​യ​മു​ള്ള​തും പ്ര​തി​ദി​നം കു​റ​ഞ്ഞ​ത് ഏ​ഴു ലി​റ്റർ ഉൽ​പ്പാ​ദ​ന ശേ​ഷി​യു​ള്ള​തു​മാ​യ പ​ശു/എ​രു​മ, ഏ​ഴു മാ​സ​ത്തി​ന് മു​ക​ളി​ലു​ള്ള കി​ടാ​രി​കൾ എ​ന്നി​വ​യ്ക്ക് ഒ​രു വർ​ഷ​ത്തേ​ക്കോ മൂ​ന്ന് വർ​ഷ​ത്തേ​ക്കോ ആണ് ഇൻഷ്വറൻസ്. 65,000 രൂ​പ മ​തി​പ്പ് വി​ല​യു​ള്ള ഉ​രു​വി​ന് ഒ​രു വർ​ഷ​ത്തേ​ക്ക് ജ​ന​റൽ വി​ഭാ​ഗ​ത്തി​ന് 1356 രൂ​പ​യും, എ​സ്.സി, എ​സ്.ടി വി​ഭാ​ഗ​ത്തി​ന് 774 രൂ​പ​യു​മാ​ണ് കർ​ഷ​ക വി​ഹി​തം . മൂ​ന്ന് വർ​ഷ​ത്തേ​ക്ക് ജ​ന​റൽ വി​ഭാ​ഗ​ത്തി​ന് 3319 രൂ​പ​യും, എ​സ്.സി, എ​സ്.ടി വി​ഭാ​ഗ​ത്തി​ന് 1892 രൂ​പ​യു​മാ​ണ് . താൽ​പ​ര്യ​മു​ള്ള​വർ അ​ടു​ത്തു​ള്ള മൃ​ഗാ​ശു​പ​ത്രി​യിൽ ബ​ന്ധ​പ്പെടണം.