ആർ.ഒ പ്ളാന്റ് ഉദ്ഘാടനം
Sunday 29 June 2025 2:59 AM IST
മുഹമ്മ: ആര്യാട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ മുഹമ്മ മദർ തെരേസ ഹൈസ്കൂളിൽ ആർ ഒ പ്ലാൻ്റ് നിർമ്മിച്ചു നൽകി .ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ഡി. മഹീന്ദ്രൻ ഉദ്ഘാടനം ചെയ്തു. 2023 - 24 സാമ്പത്തിക വർഷത്തിൽ ഉൾപ്പെടുത്തി 6 ലക്ഷം രൂപ ചെലവഴിച്ചാണ് പ്ലാന്റ് നിർമ്മിച്ചത്. മുഹമ്മ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. ടി. റെജി , മുഹമ്മ ഗ്രാമപഞ്ചായത്തംഗം വിഷ്ണു വി.വട്ടച്ചിറ , സ്കൂൾ മാനേജർ ഫാദർ പോൾ തുണ്ടുപറമ്പിൽ , ബ്ലോക്ക് പഞ്ചായത്ത് അംഗം ശരവണൻ എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സിന്ധു രാജീവ് സ്വാഗതവും ഹെഡ്മിസ്ട്രസ് മെയ് മോൾ ജോസഫ് നന്ദിയും പറഞ്ഞു.