എ.സി.ഷൺമുഖദാസ് അനുസ്മരണം

Sunday 29 June 2025 12:04 AM IST

ആലപ്പുഴ: എൻ.സി.പി (എസ്) ജില്ലാ കമ്മറ്റി സംഘടിപ്പിച്ച എ.സി.ഷൺമുഖദാസ് അനുസ്മരണം സംസ്ഥാന പ്രസിഡന്റ് തോമസ്.കെ.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എൻ.സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി റഷീദ് നമ്പിലശേരി, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളായ പി.സതീദേവി, യു.സജീവ്, ഷൈലജ ഹാരീസ് സംസ്ഥാന കമ്മറ്റി അംഗങ്ങളായ പരമേശ്വരൻ, സജീവ് പുല്ലുകുളങ്ങര, സാദത്ത് ഹമീദ് ,ജോമി ചെറിയാൻ,മോഹനൻ കാർത്തിക, പ്രസന്നൻ പിള്ള, വി.ടി. രഘുനാഥൻ നായർ, ആസിഫ് അലി,, റാഫി വിളയത്ത് ,അൻഷാദ്. കെ, ഇന്ദ്രജിത്ത് റ്റി.കെ, സുലോചന തമ്പി, ബിന്ദു ബേബി തുടങ്ങിയവർ പ്രസംഗിച്ചു.