വിദ്യാർത്ഥികളെ അനുമോദിച്ചു

Sunday 29 June 2025 12:10 AM IST

അമ്പലപ്പുഴ: ഹയർ സെക്കൻഡറിയിൽ പൊളിറ്റിക്കൽ സയൻസിൽ മുഴുവൻ മാർക്കും വാങ്ങി മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. പൊളിറ്റിക്കൽ സയൻസ് ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നും, ഒന്നാം വർഷവും രണ്ടാം വർഷവും മുഴുവൻ മാർക്കും വാങ്ങിയ വിദ്യാർത്ഥികളെയാണ് അനുമോദിച്ചത്. പ്രതിഭാ പുരസ്കാരം എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി എച്ച് .സലാം എം .എൽ .എ ഉദ്ഘാടനം ചെയ്തു.എൻ .ജി .രാധേഷ് കുമാർ അദ്ധ്യക്ഷനായി. കെ .കെ. നഹാർ, പ്രദീപ്കുമാർ, ധന്യ ആർ ആനന്ദ്, ആർ. ബിന്ദു, സ്മിതാ ഭാനു, മുഹമ്മദ് ഫൈസൽ എന്നിവർ സംസാരിച്ചു. അജി എസ് നായർ സ്വാഗതം പറഞ്ഞു.